വോട്ട് ചോരിയുടെ രണ്ടാം ബോംബ് പൊട്ടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കണ്ട് കിളി പോയി ഇന്ത്യയുടെ ഇലക്ഷൻ കമ്മീഷൻ. രാഹുൽ ഗാന്ധി തെളിയം സഹിതം ഉന്നയിച്ച ആരോപങ്ങളെ നിഷേധിക്കാൻ ഇറങ്ങി പുറപ്പെട്ട ഇലക്ഷൻ കമ്മീഷൻ സ്വയം അറിയാതെ രാഹുൽ ഗാന്ധിയെ ശരിവച്ചാണ് നിൽപ്പിപ്പോൾ. ശരിക്കും ഉത്തരം മുട്ടിയ ഇലക്ഷൻ കമ്മീഷൻ ആപ്പിനിടയിൽ പിടുക്ക് കുടുങ്ങിയ നിലയിലാണെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകും. രാഹുൽ ഗാന്ധി വാർത്താ സമ്മേളനം ഒരു മണിക്കൂറിനുള്ളിൽ തന്നെ നിഷേധക്കുറിപ്പുമായി ഇലക്ഷൻ കമ്മീഷൻ രംഗത്ത് വന്നു എന്നത് തന്നെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന് നേരത്തേ അറിവുണ്ടായിരുന്നു എന്നതിൻ്റെ തെളിവാണ്. ആ ആരോപണങ്ങളും അതിൻ്റെ പരാതികളും പണ്ടേ ഞങ്ങൾ മുക്കിയതാണല്ലോ, പിന്നെന്തിനാണ് ഇപ്പോൾ അത്തരമൊരു പരാതിയുമായി വരുന്നതെന്നുമൊരു ഭാവം. മാത്രമല്ല സംഭവം ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് ഇലക്ഷൻ കമ്മീഷൻ മുന്നോട്ട് വച്ച മൂന്ന് വിശദീകരണങ്ങളിൽ തെളിയുന്നത്. സത്യത്തിൽ ലവൻമാർ ഇലക്ഷൻ കമ്മീഷനാണോ അതോ ബിജെപിക്കാരാണോ എന്ന് ചോദിച്ചാൽ ബിജെപിക്കാർ മാത്രമാണ് എന്ന് പറയാവുന്നതാണ് എഴുന്നള്ളിച്ച നുണയെന്നതാണ് തെളിവ്.
നോക്കൂ
Allegations made by Shri Rahul Gandhi are incorrect and baseless..
ECIFactCheck
No Deletion of any vote can be done online by any member of the public, as misconceived by Shri Rahul Gandhi.
In 2023, certain unsuccessful attempts were made for deletion of electors in Aland Assembly Constituency and an FIR was filed by the authority of ECI itself to investigate the matter.
As per records, Aland Assembly Constituency was won by Subhadh Guttedar (BJP) in 2018 and BR Patil (INC) in 2023 എന്ന ഇലക്ഷൻ കമ്മീഷൻ്റെ വിശദീകരണമെടുത്താൻ കിട്ടുന്നത് രാഹുൽ പറഞ്ഞ തത്രയും ശരിയാണ് എന്നും പക്ഷെ ആലന്ദിൽ ജയിച്ചത് കോൺഗ്രസല്ലേ, പിന്നെന്തിനാ ചങ്ങാതീ വെറുതേ അതും പൊക്കിപ്പിടിച്ച് ഇപ്പോൾ ഞങ്ങളെ പൊല്ലാപ്പിലാക്കുന്നത് എന്ന മട്ടാണ് മറുപടി.
ഇലക്ഷൻ കമ്മിഷൻ്റെ നിഷേധ കുറിപ്പ് വായിച്ചു നോക്കാം. ആദ്യമേ പറയുന്നു. - ശ്രീ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണ് - എന്ന്.
പിന്നീട് ഇലക്ഷൻ കമ്മീഷൻ അതിന് കാരണമായി പറയുന്ന 3 കാര്യങ്ങളുണ്ട്. ഒന്നാമതായി കമ്മിഷൻ പറയുന്നു -
ശ്രീ രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ, പൊതുജനങ്ങളിൽ ആർക്കും ഓൺലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ കഴിയില്ല - എന്ന്. അപ്പോൾ പിന്നെ വോട്ടുകൾ ഇല്ലാതായത് എങ്ങനെ? ഇല്ലാതാക്കിയ വിധമെന്ത് എന്ന് കമ്മീഷൻ പറയുന്നുമില്ല. കഴിയില്ല എന്ന വാക്കാണ് ഉപയോഗിച്ചത്. ഒഴിവാക്കിയിട്ടില്ല എന്ന് പറയൂല്ല.... രണ്ടാമതായി രാഹുൽ പറഞ്ഞ ആ ഉള്ള സത്യം അതേപടി കമ്മീഷനും അംഗീകരിച്ചു.
അതിതാണ് - 2023 ൽ, ആലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ടർമാരെ ഇല്ലാതാക്കാൻ ചില പരാജയപ്പെട്ട ശ്രമങ്ങൾ നടന്നു, ഈ വിഷയം അന്വേഷിക്കാൻ ECI അതോറിറ്റി തന്നെ ഒരു FIR ഫയൽ ചെയ്തു.- ആഹാ... ഇ കമ്മീഷനിലെ കള്ളൻമാർ അറിയാതെ സത്യം പറഞ്ഞു. ഇല്ലാതാക്കാൻ കഴിയില്ല എന്ന മുൻ വാചകത്തെ മറന്ന് ഇവിടെ ഇല്ലാതാക്കാൻ ചില പരാജയപ്പെട്ട ശ്രമങ്ങൾ നടന്നിരുന്നു എന്ന നിലയിലേക്ക് കാര്യങ്ങൾ കമ്മീഷൻ തന്നെ പറഞ്ഞു വയ്ക്കുന്നു. ശ്രമിച്ചു.പക്ഷെ പരാജയപ്പെട്ടു എന്നാണ് വോട്ട് ഇല്ലാതാക്കാൻ കഴിയില്ല എന്ന ന്യായം പറഞ്ഞ അതേ കമ്മീഷൻ തൊട്ടടുത്ത വരിയിൽ പറയുന്നത്. തീർന്നില്ല. അങ്ങനെ പരാജയപ്പെട്ട ശ്രമത്തെ കുറിച്ച് ഒരു എഫ്ഐആറും ഇട്ടിട്ടുണ്ടത്രേ! എന്തിന്? വോട്ട് ഇല്ലാതാക്കാൻ കഴിയില്ല എന്ന് അവകാശപ്പെടുമ്പോൾ എങ്ങനെ, ആര്, ശ്രമിച്ചു എന്നും ആരാണ് ആ ശ്രമത്തെ ' പരാജയപ്പെടുത്തിയതെന്നും എന്തിന് എഫ്ഐആർ ഇട്ടു എന്നും ആ എഫ് ഐആറിൽ എന്ത് നടപടി സ്വീകരിച്ചു എന്നും, ആ നടപടി ന്യായയുക്തവും ഭരണഘടനാപരവുമായിരുന്നു എന്നും കൂടി ഇനി ഇതേ നിഷേധ കമ്മീഷൻ പറയേണ്ടി വരുന്നു.
പോരാത്തിന് ഒടുവിലായി പറയുന്നു - കാര്യങ്ങൾ മേൽപ്പറഞ്ഞ പോലെ ഒക്കെ ശ്രമം ഉണ്ടായെങ്കിലും പരാജയപ്പെട്ടെങ്കിലും രേഖകൾ പ്രകാരം, 2018 ൽ സുഭാദ് ഗുട്ടേദാർ (ബിജെപി) ഉം 2023 ൽ ബിആർ പാട്ടീൽ (ഐഎൻസി) ഉം ആലന്ദ് നിയമസഭാ മണ്ഡലത്തിൽ വിജയിച്ചു എന്നാണ് നിസാര ഭാവത്തിൽ നിഷ്കളങ്ക ഭാവത്തിൽ കമ്മീഷൻ പറയുന്നത്.
സത്യത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതൊക്കെ ഞങ്ങൾ നിഷേധിച്ചേയെന്ന് അലറി പറയുമ്പോഴും രാഹുൽ ഗാന്ധി പറഞ്ഞതൊക്കെ സത്യമാണ് എന്ന് സമ്മതിക്കുകയാണ് ചെയ്തത് എന്നതാണ് വാസ്തവം. പക്ഷെ ഇലക്ഷൻ കമ്മീഷനും ഗൂഡ സംഘവും എത്ര ശ്രമിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച് ആലന്ദ് മണ്ഡലത്തിൽ ജനം കോൺഗ്രസിനെ വിജയിപ്പിച്ചത് എന്നതാണ് ശ്രദ്ധേയം. പക്ഷെ പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലായി 4100 നിയമസഭാ നിയോജക മണ്ഡലങ്ങളാണ് ഇന്ത്യയിലുള്ളത്. ഈ മണ്ഡലങ്ങളെല്ലാം സംശയത്തിൻ്റെ നിഴലിലാണ്......
National Election Commission: Rahul Gandhi said